Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടിക്കാനം മരിയൻ കോളേജ് ഫെസ്റ്റ് 'സഹ്യ 2026' ജനുവരി 7 മുതൽ 9 വരെ

05 Jan 2026 16:00 IST

PEERMADE NEWS

Share News :



കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റർകോളേജിയേറ്റ് മേള 'സഹ്യ 2026' ജനുവരി 7-ന് ആരംഭിക്കും. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മേള ഉദ്ഘാടനം ചെയ്യും. ജനുവരി 7, 8, 9 തീയതികളിലായി നടക്കുന്ന ഫെസ്റ്റ് 'സൂപ്പർഹീറോസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്' എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ 'നീതിനിർവഹണത്തിലെ അസമത്വങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ മാധ്യമ, ഭരണനിർവഹണ, പൊതുസേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലുടനീളമുള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മാനേജ്‌മന്റ്, സോഷ്യൽ വർക്ക്, ടെക്, മീഡിയ, ടൂറിസ, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകൾ തിരിച്ചുള്ള മത്സരങ്ങൾ മേളയിൽ ഉണ്ടാകും. പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീതനിശ, ജെ.ആർ.കെ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനം എന്നിവ മേളയിലെ പ്രത്യേക ആകർഷണങ്ങളാണ്.  


വിവിധ മത്സരങ്ങൾക്കൊപ്പം സിപ് ലൈൻ, കയാക്കിങ്, ബർമ ബ്രിഡ്ജ്, സ്പൈഡർ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും. മേളയ്ക്ക് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, ഫാക്കൽറ്റി കോർഡിനേറ്റേഴ്സ് മിസ്സ് ജുജി ജോർജ്, ഡോ. പ്രിജിൽ മാത്യു, സ്റ്റുഡൻറ് ജനറൽ കോർഡിനേറ്റർ അലൻ സുഭാഷ്, ഇവൻറ് കോഡിനേറ്റർ ലെന എൽസ മാത്യു എന്നിവർ നേതൃത്വം നൽകും. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് sahyafest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Follow us on :

More in Related News