Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിരോഷിമ നാഗസാക്കി സ്മൃതിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ പുതുക്കി വിദ്യാർത്ഥികൾ .

06 Aug 2024 17:56 IST

UNNICHEKKU .M

Share News :




മുക്കം:മരണത്തിൻ്റെ വിളിയാളങ്ങൾ അണുപ്രസരമായി പെയ്തിറങ്ങിയ ദുരന്തനാളിന്റെ ഓർമ്മയിൽ എസ്.കെ യു.പി കൂട്ടുകാർ ഇക്കൊല്ലവും ഒരിക്കൽ കൂടി ഒത്തുചേർന്ന് പ്രതിജ്ഞ പുതുക്കി.ലിറ്റിൽ ബോയ് എന്ന അണുബോംബ് തീർത്ത കൊടുംക്രൂരതയുടെ ദുരന്തഫലം ഏറ്റുവാങ്ങി മരണത്തിലേക്ക് എടുത്തെറിയപ്പെട്ട സഡാക്കോ സസാക്കിയെന്ന പെൺകുട്ടിയുടെ ഓർമ്മ സ്തൂപത്തിലേക്ക് കൂട്ടുകാരുണ്ടാക്കിയ വെള്ള കടലാസ് കൊക്കുകളെ പറത്തി ഉറക്കെ പ്രതിജ്ഞ ചെയ്തു.

'ഇനിയൊരു യുദ്ധം വേണ്ട ഹിരോഷിമകൾ ഇനി വേണ്ട നാഗസാക്കികൾ ഇനി വേണ്ട'.

സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ കൂട്ടുകാരാണ് രാജ്യത്തിൻറെ സർവ്വ പുരോഗതിയെയും മനുഷ്യ വിഭവങ്ങളെയും നൂറ്റാണ്ടുകളോളം പിന്നോട്ട് നടത്തുന്ന യുദ്ധം എന്ന കൊടും കുറ്റകൃത്യത്തി നെതിരെ പ്രതിജ്ഞ പുതുക്കിയത്. 

ഹെഡ്മിസ്ട്രസ് എ.കെ.കദീജ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.ടി. കുഞ്ഞോയി ഉദ്ഘാടനം ചെയ്തു.പി.സി.മുജീബ് റഹിമാൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് നൗഷാദ് വി.വി., ഉമ്മർകോയ ടി.സി, മുഹമ്മദ് പളളിത്തൊടിക, മജീദ് പൂത്തൊടി, വസീത വി, ശ്രീജിത്ത് വി ,മമ്മദ് കുട്ടി പി.പി. അഹമ്മദ് ബഷീർ സി.കെ.ബേനസീറ ടി എന്നിവർ സംസാരിച്ചു.സ്കൂൾ യൂണിറ്റ് ജെ ആർ സി കൂട്ടുകാർ യുദ്ധ വിരുദ്ധ വിളംബര റാലിയും സംഘടിപ്പിച്ചു. പ്രശ്നോത്തരി,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം പ്ലെക്കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി

Follow us on :

More in Related News