Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ജി.സി നെറ്റ് പരീക്ഷ: സർവകലാശാല പി.ജി പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിവേദനം നൽകി

28 Dec 2025 13:13 IST

NewsDelivery

Share News :

കോഴിക്കോട്: ഡിസം.31 മുതൽ ജനു.8 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷകളുടെ സമയത്ത് തന്നെ സർവകലാശാല പി.ജി പരീക്ഷകൾ നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകി. എം.എ, എം.കോം, എം.എസ്.സി അടക്കമുള്ള കോഴ്സുകളുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ ജനു. 6നും എം.ബി.എ ഹെൽത്ത് കെയർ മാനേജ്മെൻ്റ് ഫസ്റ്റ് സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷ ജനു.7നും നടത്താൻ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആഷിഖ് ടി.എം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഒരേ ദിവസങ്ങളിൽ എക്സാമുകൾ നടക്കുന്നത് വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല പരീക്ഷ തയ്യാറെടുപ്പുകളെയും ബാധിക്കും. യു.ജി.സി നെറ്റ് പരീക്ഷ ദേശീയ തലത്തിലുള്ളതും വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാനവുമായതാണ്. അതിനാൽ വിദ്യാർത്ഥികളുടെ അവസര നഷ്ടം ഒഴിവാക്കാനായി സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പരീക്ഷകൾ മാറ്റുന്ന കാര്യം പരിശോധിക്കാമെന്ന് കൺട്രോളർ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു.

Follow us on :

More in Related News