Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 15:06 IST
Share News :
മുക്കം:ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു.വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ഗായകനും ഉപജില്ലാ മുൻ കോഡിനേറ്ററുമായ എൻ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ആധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സജി മങ്ങരയിൽ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ വേണു കല്ലുരുട്ടി നേരെത്തെ നടന്ന സാഹിത്യ ക്വിസ്, സാഹിത്യ സെമിനാർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കാവ്യാലാപനം, നാടൻ പാട്ട്, ചിത്രചന, കഥാരചന, കവിതാ രചന, പുസ്തക ആസ്വാദനം, അഭിനയം തുടങ്ങി ഏഴുമേഖലകളിലായി എ.വി സുധാകരൻ, സുനിൽ തിരുവങ്ങൂർ, എം.കെ ഹസ്സൻകോയ, കെ.സി രാജീവൻ, എം.രഘു നാഥ്, വിനോദ് പാലങ്ങാട്, ചേളന്നൂർ പ്രേമൻ, തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.ഉപജില്ലയിലെ നാൽപതോളം വിദ്യാലയങ്ങളിൽ നിന്ന് നാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബന്ന ചേന്ദമംഗല്ലൂർ, പി.ടി.എ പ്രസിഡന്റ് അബ്ദുസത്താർ,പ്രിൻസിപ്പൽ ലീന വർഗീസ്,
ഹെഡ് മിസ്ട്രസ് റീജ വി ജോൺ,ഭാവന വിനോദ്,ബിജില സി.കെ,റിയോൺ പ്രവീൺ, സ്മിത മാത്യു, തുടങ്ങിയവർ സംസാരിച്ചു. പ്രായം കുറഞ്ഞ എഴുത്തുകാരി ആഗ്നയാമിയെയും ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച സർഗ്ഗ പ്രതിഭകളെയും ആദരിച്ചു.
ജി.അബ്ദുറഷീദ്, ബാൽരാജ്, രാധാകൃഷ്ണൻ, ഫസീല, സ്മിന, പ്രിയ, ആത്മജിത, ടിയാര സൈമൺ, മോളി വർഗീസ്, മെർലിൻ, ഐശ്വര്യ, ടി.റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഉപജില്ലാ കോഡിനേറ്റർ ജെസ്സി മോൾ കെ.വി സ്വാഗതവും പ്രധാന അധ്യാപകൻ ജെയിംസ് ജോഷി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.