Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ജീവി എച്ച് എസ് എസിൽ നൈപുണീ വികസന കേന്ദ്രം തുടങ്ങും

01 Oct 2024 18:59 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കും. 15 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് അനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകളി തികച്ചും സൗജന്യമായി പരിശീലനം നൽകുക. സ്കൂൾ പ്രവൃത്തി ദിനമല്ലാത്ത ശനി, ഞായർ ദിവസങ്ങളിലായിരിക്കും കോഴ്സുകൾ നടക്കുക. ഇതിൻ്റെ ഭാഗമായി രൂപീകരിച്ച നൈപുണി വികസനസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.


സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി.പി .ബിജു അധ്യക്ഷത വഹിച്ചു. മേലടി ബി ആർ സി ട്രെയിനർ പി.അനീഷ് പദ്ധതി വിശദീകരണം നടത്തി. കെ.നിഷിദ് ,ആർ.അർച്ചന, കെ.എം.മുഹമ്മദ് ,

എൻ. വി. നാരായണൻ, ടി.എം.അഫ്സ , കെ.സുധീഷ് കുമാർ , എം. എം .ബാബു, പി.കെ. പ്രിയേഷ് കുമാർ, കെ .കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ .സുബാഷ് കുമാർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News