Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഹിരാകാശദിനം: വിദ്യാർത്ഥികൾ ഞങ്ങളും ചന്ദ്രനിലേക്ക് പരിപാടി സംഘടിപ്പിച്ചു.

10 Aug 2024 15:19 IST

UNNICHEKKU .M

Share News :



മുക്കം:സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ദേശീയ ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് ഞങ്ങളും ചന്ദ്രനിലേക്ക് എന്ന പരിപാടി വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. ചന്ദ്രനിൽ തൊട്ടുള്ള ജീവസ്പർശം, ഭാരത ബഹിരാകാശ യുഗം, ബഹിരാകാശ സഞ്ചാരം തുടങ്ങിയ വിഷയങ്ങളിൽ പെയിൻ്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി ,ചെറുകഥ, കവിത, റോക്കറ്റിൻ്റെ മാതൃക നിർമ്മാണം, വാട്ടർ റോക്കറ്റ് വിക്ഷേപണം, നാടകം, പഠന ശിബിരം, പ്രദർശനങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചത്. സമാപന ചടങ്ങ് 

പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദു ചാലിലിൻ്റ അധ്യക്ഷത വഹിച്ചു പ്രധാനധ്യാപിക എ.കെ.കദീജ ഉദ്ഘാടനം ചെയ്തു . സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ,അമേച്ച്വർ ആസ്ട്രോണമിസ്റ്റുമായ സുരേന്ദ്രൻ ചെത്തുകടവ് പഠന ക്ലാസിന് നേതൃത്വം നൽകി.നൗഷാദ് വി.വി, മുജീബ് റഹിമാൻ പി.സി., മമ്മദ് കുട്ടി പി.പി., ഹസീന വി, സി.കെ അഹമ്മദ് ബഷീർ സംസാരിച്ചു.

കെ.കെ.സക്കരിയ, പി.ടി.സലീം, ശ്രീജിത്ത് വി, ഷാഹുൽ ഹമീദ്, സബീൽ പി.കെ., ഷറീന ഇ, മുഹമ്മദ് ഒ എന്നിവർ നേതൃത്വം നൽകി. സി.കെ.റിയാസ് സംവിധാനം ചെയ്ത ഞങ്ങളും ചന്ദ്രനിലേക്ക് എന്ന നാടകവും അരങ്ങേറി.

Follow us on :

More in Related News