Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 13:57 IST
Share News :
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരിക്ഷാ ബോർഡ്
ഫെബ്രുവരിയിൽ ജനറൽ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും
സ്കൂൾ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്. പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2.68,921 വിദ്യാർത്ഥികളിൽ 2,65,395 പേർ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 2,60,256 പേർ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരിൽ 8.304 പേർ ടോപ് പ്ലസും, 57,105 പേർ ഡിസ്റ്റിംഗ്ഷനും. 89,166 പേർ ഫസ്റ്റ് ക്ലാസും, 38,539 പേർ സെക്കന്റ് ക്ലാസും, 67,142 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയിലും വിദേശത്തുമായി 7,786 സെൻ്ററുകളിലാണ് പരീക്ഷ നടന്നത്. കേരളത്തിന് പുറമെ ആന്ധ്രാ
പ്രദേശ്, ആസാം, ബീഹാർ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർ പ്രദേശ്, ഉത്തരാഞ്ചൽ, പോണ്ടിച്ചേരി, അന്തമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി അറേബ്യ, കുവൈത്ത്. മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്റസകൾ പ്രവർത്തിക്കുന്നത്.
ജനറൽ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 2,49,503 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 2,44,627 വിദ്യാർത്ഥികൾ വിജയിച്ചു (98.05%) സ്കൂൾ വർഷ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 14,904 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 14,696 വിദ്യാർത്ഥികൾ വിജയിച്ചു (98.60%). അൽബിർറ് സ്കൂളിൽ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരിൽ 163 വിദ്യാർത്ഥികൾ വിജയിച്ചു (97.02%). വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളിൽ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാർത്ഥികളിൽ 770 വിദ്യാർത്ഥികൾ വിജയിച്ചു (93.90%)
അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,15,407 കുട്ടികളിൽ 1,11,220 പേർ വിജയിച്ചു. 96.37 ശതമാനം. 3,289 ടോപ് പ്ലസും, 19,898 ഡിസ്റ്റിംഗ്ഷനും, 33,199 ഫസ്റ്റ് ക്ലാസും, 16,720 സെക്കന്റ് ക്ലാസും, 38,114 ർഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 99,651 കുട്ടികളിൽ 99,159 പേർ വിജയിച്ചു. 99.51 ശതമാനം. 4,261 ടോപ് പ്ലസും, 29,180 ഡിസ്റ്റിംഗ്ഷനും, 38,654 ഫസ്റ്റ് ക്ലാസും, 12,992 സെക്കൻ്റ് ക്ലാസും, 14,072 തേർഡ്‌ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 42,539 കുട്ടികളിൽ 42,102 പേർ വിജയിച്ചു. 98.97 ശതമാനം. 610 ടോപ് പ്ലസും, 6,163 ഡിസ്റ്റിംഗ്ഷനും. 14,427 ഫസ്റ്റ് ക്ലാസും, 7,584 സെക്കൻറ് ക്ലാസും, 13,318 തേർഡ്‌ക്ലാസും ലഭിച്ചു. പ്ല ക്ലാസിൽ പരീക്ഷക്ക് പങ്കെടുത്ത 7,798 കുട്ടികളിൽ 7.775 പേർ വിജയിച്ചു. 99.71 ശതമാനം. 144 ടോപ് പ്ലസും, 1,864 ഡിസ്റ്റിംഗ്ഷനും. 2,886 ഫസ്റ്റ് ക്ലാസും, 1,243 സെക്കൻ്റ് ക്ലാസും, 1.638 തേർഡ്‌ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസിൽ 2,542 മദ്റസകളും, ഏഴാം ക്ലാസിൽ 3,144 മദ്റസകളും, പത്താം ക്ലാസിൽ 1,282 മദ്റസകളും, പ്ലസ് ടൂ
വിൽ 180 മദ്റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.
പരീക്ഷാ ഫലം www.samastha.info, http://result. samastha.info/ എന്ന വെബ്‌സൈറ്റുകളിൽ ലഭ്യമാവും. ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ 2025-ഏപ്രിൽ 13ന് ഞായറാഴ്ച നടക്കുന്ന "സേ"പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 240 രൂപയും. പുനർ മൂല്യനിർണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2025 മാർച്ച് 18 മുതൽ 25വരെ മദ്റസ ലോഗിൻ ചെയ്ത് കുട്ടികളെ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഫീസടക്കാം.
വാർത്താ സമ്മേളനത്തിൽ
സമസ്ത കേരള ഇസ്ലം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ ആണ്
ഫലപ്രഖ്യാപനം നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.