Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീറ്റ് കുറച്ചു; കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനത്തിന് രക്ഷിതാക്കളുടെ നെട്ടോട്ടം

12 May 2024 07:25 IST

Enlight Media

Share News :

കൊച്ചി: കേന്ദ്രീയ വിദ്യാലങ്ങളിൽ സീറ്റ് വെട്ടിക്കുറച്ചതോടെ കുട്ടികളുടെ പ്രവേശനം തേടുന്ന പ്രവേശനത്തിന് രക്ഷിതാക്കൾ ബുദ്ധിമുട്ടിലായി. മുൻപ്‌ ഓരോ ഡിവിഷനിലും സീറ്റുകളുടെ എണ്ണം 40 ആയിരുന്നു. പുതിയ പ്രവേശന ഭേഗഗതി പ്രകാരം 8 സീറ്റുകൾ വെട്ടിക്കുറച്ചു. ഇതോടെ പുതുതായി സീറ്റുകൾ 32 എന്ന് നിജപ്പെടുത്തി. ഏപ്രിൽ ഒന്നിനായിരുന്നു ഒന്നാം ക്ലാസ് പ്രവേശനം ആരംഭിച്ചത്. മേയ് എട്ടിന് അവസാന ലിസ്റ്റും വന്നു. ഇപ്പോൾ നടക്കുന്ന ബാലവാടിയിലേക്കുള്ള പ്രവേശനം ജൂൺ 29-ന് പൂർത്തിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സായുധസേന, പാരാമിലിറ്ററി തുടങ്ങിയ സേനാവിഭാഗങ്ങളുൾപ്പെടുന്ന ഒന്നാം കാറ്റഗറിയിലുള്ളവർക്കല്ലാതെ പ്രവേശനം ലഭിക്കാൻ പ്രയാസമാണ്. അതിൽത്തന്നെ വെയ്റ്റിങ് ലിസ്റ്റുമുണ്ട്. ഇതോടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ എല്ലാ വാതിലുകളും മുട്ടുകയാണ് മാതാപിതാക്കൾ.

ട്രാൻസ്ഫർ വ്യവസ്ഥയിലും കാര്യമായ ഭേദഗതികൾ വന്നപ്പോൾ സാധാരണക്കാരുടെ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരം കുറഞ്ഞു. മുൻപ്‌, കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സ്ഥലംമാറ്റമാകുമ്പോൾ ടി.സി.യുമായി ചെന്നാൽ പുതിയ സ്ഥലത്ത് കുട്ടിക്ക്‌ പ്രവേശനം ലഭിക്കുമായിരുന്നു. അതിന് സീറ്റുകളുടെ എണ്ണം തടസ്സമായിരുന്നില്ല. എന്നാലിപ്പോൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മാതാപിതാക്കൾ സ്ഥലംമാറി പോകുമ്പോൾ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ പുതിയ സ്ഥലത്ത് ചേർക്കാൻ സാധിക്കില്ല.

സായുധസേന, പാരാമിലിറ്ററി തുടങ്ങിയ സേനാവിഭാഗങ്ങളിലുള്ളവരുടെ മക്കൾക്ക് അക്കാദമിക്ക് വർഷത്തിന്റെ ഇടയ്ക്കുള്ള ട്രാൻസ്ഫർ പരിഗണിച്ച് അധിക സീറ്റ് നൽകും. എന്നാൽ പരമാവധി കുട്ടികളുടെ എണ്ണം പ്രവേശനത്തെ ബാധിക്കും. ഇത് ഒന്നാം ക്ലാസിന് നാൽപ്പതും മറ്റ് ക്ലാസുകൾക്ക് അൻപതുമാണ്.

Follow us on :

More in Related News