Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 17:04 IST
Share News :
മുക്കം :നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 വർഷത്തെ വിജയോത്സവം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു.മുക്കം നഗരസഭയിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളായ നീലേശ്വരം ജി.എച് .എസ് എസ്
2024 മാർച്ചിൽ നടന്ന എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചു.
പ്ലസ് ടു പരീക്ഷ എഴുതിയവരിൽ 55% കുട്ടികളും 90% ലധികം മാർക്ക് നേടി. 50 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാനായി.
എസ്എസ്എൽസി പരീക്ഷയിൽ 273 ൽ 272 പേരും ഉന്നത പഠനത്തിന് അർഹരായി. 39 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടാനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെൻറോ നൽകി ആദരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പി. ടി. എ പ്രസിഡണ്ട് എം.കെ. യാസർ അധ്യക്ഷത വഹിച്ചു.
വിജയോത്സവം കൺവീനർ മിഥുൽ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം.കെ. ഹസീല ,പ്രധാന അധ്യാപിക കെ വി ഉഷ , മുഹമ്മദ് റിയാസ് ചാലിൽ , മാളു ടീച്ചർ, ടി.അബ്ദുൾ നാസർ, സുബ്ഹാൻ ബാബു എം.സി., ഷാജി ജോൺ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.