Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 11:16 IST
Share News :
ഒറ്റപ്പാലം: കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ച ഒറ്റപ്പാലം എൻ.എസ്.എസ് യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. അതേസമയം നിർത്തിവെച്ച തിരഞ്ഞെടുപ്പ് നടപടികൾ നിയമാനുസരണം തുടരാൻ നിർദേശിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു സമർപ്പിച്ച ഹർജിയിലാണ് അന്തിമ വിധി പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് നടപടികൾ തുടരുന്നതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ സർവകലാശാലയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ അനുകൂല നിലപാടല്ല ഉണ്ടായത്. കോളേജിലെ ക്രമസമാധാനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഭിഭാഷകനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ഒക്ടോബർ 10ന് നടന്ന തിരഞ്ഞെടുപ്പാണ് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചത്. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ ആറു സീറ്റുകളിൽ തുല്യ വോട്ടാണ് കെ.എസ്.യുവിനും എസ്.എഫ്.ഐ ക്കും ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ കെ.എസ്.യുവിന് നാലും എസ്.എഫ്.ഐക്ക് രണ്ടും സീറ്റുകളാണ് നിർണയിക്കപ്പെട്ടത്. ഇതേ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതോടെ കോളേജിന് പുറത്തും സ്ഥിതി മോശമായി. പൊലീസുകാരിൽ ഒരാൾക്ക് കല്ലേറിൽ പരിക്കേൽക്കുകയും ചെയ്തു.
സംഘാർഷാന്തരീക്ഷം കണക്കിലെടുത്ത് റവന്യു, പൊലീസ് അധികാരികളുടെ നിർദേശപ്രകാരം ചെയർമാൻ അടക്കം ഒമ്പത് ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കോളേജ് അധികൃതർ നിർത്തിവെച്ചത്. ഇതിനെതിരെയാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. ബാലറ്റ് പേപ്പറുകൾ കോളേജിലെ സ്ട്രോങ് റൂമിൽ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കയാണ്
Follow us on :
Tags:
More in Related News
Please select your location.