Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2026 21:13 IST
Share News :
ചാവക്കാട്:മണത്തല ജിഎച്ച്എസ്എസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ(ഒഎസ്എ) ആദരം 2026 എന്ന പേരിൽ ചാവക്കാട് നഗരസഭ പുതിയ ഭരണസമതി അംഗങ്ങൾക്ക് സ്വീകരണം നൽകി.സ്‌കൂൾ മുൻ അദ്ധ്യാപിക ഭവാനി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.ഒഎസ്എ പ്രസിഡന്റ് ബൈജു തെക്കൻ അധ്യക്ഷനായി.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ,വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ,പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറ ബക്കർ,സ്‌കൂൾ പ്രധാനധ്യാപിക ബിന്ദു ടീച്ചർ,ഫിറോസ് തൈപറമ്പിൽ എന്നിവർ സംസാരിച്ചു.ഒഎസ്എ ഓൺലൈനായി സംഘടിപ്പിച്ച മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനം നൽകി.നസീർ മടപ്പേൻ നന്ദിപ്രകാശിച്ചു.
Follow us on :
Tags:
More in Related News
Please select your location.