Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 10:37 IST
Share News :
മാള:
കേരളത്തിലെ വസ്‌തു വ്യാപാര രംഗത്തെ ഇടനിലക്കാരുടെ സർക്കാർ അംഗീകൃത തൊഴിലാളി സംഘടനയായ കേരള ലാൻഡ് കമ്മീഷൻ ഏജൻ്റ് യൂണിയൻ. ( KLCA) ജില്ലാ സമ്മേളനം മാളയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സർക്കാർ അംഗീകരിച്ച തൊഴിൽ കാർഡ ലഭ്യമാക്കുക, വസ്‌തുവിൻ്റെ ഫെയർ വാല്യൂ നിശ്ചയിക്കുന്ന സമിത കളിൽ യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തുക, കമ്മീഷൻ നിരക്കുകൾ സർക്കാർ പ്രഖ്യാപിക്കുക, സ്വതന്ത്ര ക്ഷേമനിധി ബോർഡ് അനുവദിക്കുക, 60 വയസ്സ് പൂർത്തീകരിച്ച തൊഴിലാള് കൾക്ക് പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ യൂണിയൻ സർക്കാരിനു മുൻപിൽ വെക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.യൂണിയന്റെ ജില്ലാ സമ്മേളനം മാള CUC മിനി ഓഡിറ്റോറിയത്തിൽ 31.8. 2024 ശനിയാഴ്‌ച രാവിലെ 9. മണിക്ക് . ചാലക്കുടി എംപി ബന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ. സുനിൽകുമാർ ഐ.ഡി. കാർഡുകൾ വിതരണം ചെയ്യുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.