Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ പരീക്ഷാചോദ്യപേപ്പർ ചോർച്ച : യൂട്യൂബ് ചാനൽ തൽക്കാലം നിർത്തി

16 Dec 2024 07:09 IST

Fardis AV

Share News :



കോഴിക്കോട്:

പത്താം ക്ലാസ്സ്, പ്ലസ് വൺ അർധവാർഷിക പരീക്ഷാ

 ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിസ്ഥാനത്തുള്ള യൂട്യൂബ് ചാനൽ സംപ്രേഷണം നിർത്തിവച്ചു.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് സംപ്രേക്ഷണം ചെയ്യുന്ന എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ ആണ് തൽക്കാലം സംപ്രേക്ഷണം നിർത്തിവയ്ക്കുന്നതായി ചാനലിലൂടെ തന്നെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തോട് തങ്ങൾ പൂർണ്ണമായി സഹകരിക്കുമെന്നും ചാനലിന്റെ സി.ഇ.ഒ ഷുഹൈബും വ്യക്തമാക്കിയിട്ടു മുണ്ട്.

സത്യം തെളിയണമെന്നതിൽ ഏറെ തൽപരരാണെന്നും തങ്ങളുടെ വളർച്ചയിൽ അസൂയ പൂണ്ട ഈ രംഗത്തെ തന്നെ ചിലരാണ് ഇതിൻ്റെ പിന്നിലെന്നുമാണ് അദ്ദേഹം പയുന്നത്. കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷാ സമയത്ത് 55000 പേരാണത്രേ ഇവരുടെ ലൈവ് പരീക്ഷാ അവലോകന പരിപാടി കണ്ടത്. ഒരു വിദ്യാഭ്യാസ യൂട്യൂബ് പരീക്ഷാ പരിപാടി ലൈവായി ഇത്രത്തോളം ആളുകൾ കണ്ടത്, ഇവരെ പല സ്വകാര്യ കോച്ചിംഗ് സെൻ്ററുകളുടെയും അഡ്മിഷനെ ബാധിച്ചു കായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Follow us on :