Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എൽ.എയുടെ 'വിജയാരവം' രജിസ്ട്രേഷൻ ആരംഭിച്ചു

11 Jun 2024 23:41 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലം അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, സി.ബി.എസ്.ഇ, പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ ആദരവ് ജൂൺ 13 ന് നെടിയിരുപ്പ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

വിജയാരവം പരിപാടിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ പാർവണ എ.സ് പ്രകാശ് നിർവഹിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഓൺലൈനായോ ഓഫ്‌ലൈൻ ആയോ ജൂൺ 12ന് 5 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ്.

ടി. വി. ഇബ്രാഹിം എം.എൽ.എ,പി.കെ.സി.അബ്ദുറഹ്മാൻ,

കൊണ്ടോട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി.ഫിറോസ്, ഡോ: വിനയകുമാർ, ഡോ: അനീസ് മുഹമ്മദ്,വി. പി. സിദ്ധീഖ് മാസ്റ്റർ ,കെ.കെ.മുഹമ്മദ് അഷ്‌റഫ് ,അഡ്വ.എൻ.എ.കരീം ,എം.എ.റഹീം,ഡോ.വി.പി.സലീം, യു.കെ.മുഹമ്മദ് ഷാ,

,കെ.എം.ഇസ്മായിൽ, റിൻഷാദ് വി, സാദിഖ് മാസ്റ്റർ, മുഹ്‌സിൻ മാസ്റ്റർ ,മുജീബ് മാസ്റ്റർ മോട്ടമ്മൽ, ഷബീർ മാസ്റ്റർ, റസാഖ് മാസ്റ്റർ, ശിഹാബ് കാരി, മൻസൂർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.



രജിസ്ട്രേഷനുമായി ബന്ധപ്പെട്ട

കൂടുതൽ വിവരങ്ങൾക്ക്

9946491006,80860440791,9744762585

Follow us on :

More in Related News