Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:16 IST
Share News :
തിരുവനന്തപുരം:കാൽ നൂറ്റാണ്ട് പിന്നിട്ട പോരാട്ടത്തിനൊടുവിൽ കൗമാരകലയുടെ കിരീടം തൃശൂരിന്. കപ്പിനും ചുണ്ടിനുമിടയിൽ പലവട്ടം കൈവിട്ട സ്വർണ്ണകപ്പ് കയ്യെത്തി പിടിച്ച് തൃശൂർ. 20 നൂറ്റാണ്ടിൽ സ്വർണ്ണ കപ്പ് നേടിയ തൃശൂരിന് 21 നൂറ്റാണ്ടിലെ ആദ്യ കപ്പാണ് ഇത്സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുളായത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
90 കളിൽ മൂന്ന് തവണ തൃശൂർ സ്വർണകപ്പ് സ്വന്തമാക്കിയിരുന്നു.
മറ്റ് ജില്ലകളുടെ പോയിന്റ് നില – കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റും നേടി. അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റും സംസ്‌കൃതോത്സവത്തില്‍ 91 പോയിന്റുമാണ് നേടിയത്.
സമാപന സമ്മേളനം പ്രധാന വേദിയായ എംടി– നിളയിൽ (സെൻട്രൽ സ്റ്റേഡിയം) പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാണ്. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.
Follow us on :
Tags:
More in Related News
Please select your location.