Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം വെള്ളിയാഴ്ച

03 Oct 2024 18:35 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 ന് മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിക്കും.

സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. എഫ്.സി.സി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. മെര്‍ലിന്‍ എഫ്.സി.സി., സ്വാഗത സംഘം ജനറല്‍ കണ്‍വീനറും നിര്‍മല പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. പോള്‍ ചുരത്തൊട്ടി, ആവോലി ഗ്രാമ 

പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ഹെഡ്മിസ്ട്രസ് സി. ലിജിയ എഫ്.സി.സി., പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി, എം.പി.ടി.എ. പ്രസിഡന്റ് മഞ്ജു സുലീപ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ സഹായമായി നല്‍കുന്ന തുകയുടെ ചെക്ക് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറും.

ഒക്ടോബര്‍ 7, 8, 9 തീയതികളിലാണ് പ്രധാന മത്സരങ്ങള്‍. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 92 സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മൂന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളില്‍ 140 ഇനങ്ങളിലാണ് മത്സരം. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. രചന മത്സരങ്ങളും ബാന്‍ഡ് ഡിസ്‌പ്ലേ മത്സരവും പൂര്‍ത്തിയായി. ഇന്നലെ നടന്ന ബാന്‍ഡ് ഡിസ്‌പ്ലേ മത്സരത്തില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം മുട്ടം ശാന്താല്‍ ജ്യോതി പബ്ലിക് സ്‌ക്കൂളും, മൂന്നാം സ്ഥാനം വാഴക്കുളം കാര്‍മ്മല്‍ പബ്ലിക് സ്‌ക്കൂളും നേടി.


Follow us on :

More in Related News