Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 00:36 IST
Share News :
പാലക്കാട്: ചിത്രം വരച്ച് ഭാരത് മാതാ സി.എം.ഐ പബ്ലിക്ക് സ്കൂൾ ദേശീയ റിക്കാർഡ് നേടി
ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാൻഡ് കാൻവാസ് എന്ന പേരിലാണ് മെഗാ ചിത്രരചന സംഘടിപ്പിച്ചത്.
രണ്ടായിരം വിദ്യാർത്ഥികളും 125 അധ്യാപകരും അനധ്യാപകരും രക്ഷാകർത്തൃ പ്രതിനിധികളും ഗ്രാൻഡ് ക്യാൻവാസിൽ പങ്കെടുത്തു.
ഒരു മണിക്കൂർ സമയപരിധി നിശ്ചയിച്ച ചിത്രരചനയിൽ സമാഹരിച്ച ചിത്രങ്ങളെല്ലാം അന്നേദിവസം തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് ദേശീയ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു .
പ്രി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളും അധ്യാപകരും കൂടാതെ സ്കൂളിലെ മുഴുവൻ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
വിദേശിയരായ നാല് അധ്യാപകർ ചിത്രരചനയിൽ പങ്കെടുത്തത് കൗതുകമായി.
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ചീഫ് എഡിറ്ററും അന്തർദേശീയ ജൂറി അംഗവുമായ ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായിരുന്നു.
യു. ആർ. എഫ് റിക്കാർഡ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജർ റവ.ഫാആൻ്റണിപുത്തനങ്ങാടിയും .പ്രിൻസിപ്പൽ
റവ.ഫാ.ലിൻറ്റേഷ് ആൻ്റണി,ബർസർ റവ.ഫാ. അനിൽതാല കോട്ട് യഥാക്രമം മെഡലും മെമൻ്റോയുംഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ഏറ്റുവാങ്ങി.
Follow us on :
More in Related News
Please select your location.