Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിമുറി സമുച്ചയത്തിന് തറക്കല്ലിട്ടു

03 Feb 2025 08:35 IST

ENLIGHT REPORTER KODAKARA

Share News :


നെല്ലായി: മുരിയാട് പഞ്ചായത്തിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂളില്‍ നിര്‍മിക്കുന്ന ശുചിമുറി സമുച്ചയത്തിന് മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിദേവി തറക്കല്ലിട്ടു. വാര്‍ഡ് അംഗം കെ. വൃന്ദകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീജിത് പട്ടത്ത്, പി.ടി.എ പ്രസിഡന്റ് ടി. എസ് . മനോജ് കുമാര്‍,പ്രധാന അധ്യാപകന്‍ ടി . അനില്‍കുമാര്‍ ,മാനേജര്‍ പ്രതിനിധി എ. എന്‍ .വാസുദേവന്‍ ,മാതൃസംഗമം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നിജി വത്സന്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News