Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 17:27 IST
Share News :
ചാലക്കുടി:
ഉത്തര മേഖലയിൽ
തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലെ
SC ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള
ഗവ: ITI കളിൽ
ഈ വർഷം നടന്ന ജൂനിയർ ,സീനിയർ പരീക്ഷകളിൽ 3 ട്രേഡുകളിലേയും മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് 100 % വിജയം നേടിയ ഏക സ്ഥാപനമെന്ന ചരിത്രനേട്ടം
വി.ആർ. പുരം ഗവ: ITI ക്ക്
മാത്രം സ്വന്തം.പട്ടികജാതി വകുപ്പിന് കീഴിലുള്ള വി. ആർ. പുരം ITI യിൽ സിവിൽ, പ്ലമ്പർ, ഇലക്ട്രീഷ്യൻ എന്നീ മൂന്ന് ട്രേഡുകളാണ് ഉള്ളത്.
പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായ് സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഇവിടെ ഓരോ വിഭാഗത്തിലും ജനറൽ വിഭാഗത്തിലെ
2 വീതം വിദ്യാർത്ഥികൾക്കാണ് പഠിക്കാൻ അവസരമുള്ളത്.
വിജയരാഘവപുരം കോളനി 1920 ൽ രൂപം കൊണ്ടതിന് ശേഷം 1960 ലാണ്
നെയ്ത്ത്,
ടൈലറിംഗ്, പ്ലംമ്പിംഗ്, ഉൾപ്പെടെയുള്ള പരിശീലനവും ഉത്പാദനവുമായാണ് ഇവിടെ സ്ഥാപനം ആരംഭിച്ചത്.
2000 ത്തിൽ വ്യവസായ പരിശീല കേന്ദ്രമായും ( ITC ) 2013 ൽ വ്യവസായ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടായും (ITI )ഈ സ്ഥാപനം മാറി.
3 ട്രേഡുകളിലായി ആകെ 112 പേരിൽ, 12 എണ്ണം ജനറൽ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കും 10% ST വിഭാഗത്തിനുമാണ്
ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്
മാസം 800/- രൂപ സ്റ്റൈപ്പൻ്റും,1500/- രൂപ വീതം ഹോസ്റ്റൽ ഫീസും, സ്റ്റഡി ടൂറിന് 3000/- രൂപയും രാവിലേയും ഉച്ചക്കും സൗജന്യ ഭക്ഷണവും ലഭിക്കുന്നു.
പഠനാവശ്യത്തിനുള്ള ബുക്കുകളും പരീക്ഷ ഫീസും ഇവർക്ക് സൗജന്യമാണ്.
പ്രിൻസിപ്പൽ ഉൾപ്പെടെ 10 ജീവനക്കാർ ഈ സ്ഥാപനത്തിലുണ്ട്.
നേരത്തേ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയത് ഈ സ്ഥാപനത്തിലെ സിത്താര എന്ന വിദ്യാർത്ഥിനിയാണ്
ITI ക്ക് ക്ലാസ്സ് റൂമുകൾ, ഓഫീസ്, ലൈബ്രറി, ക്യാൻ്റീൻ, എന്നിവ ഉൾപ്പെടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്,
സനീഷ് കുമാർ ജോസഫ് MLA യുടെ ആവശ്യപ്രകാരം ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 3.5 കോടി രൂപ അനുവദിച്ച് , നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള കെട്ടിടത്തിൽ ആധുനിക ലാബ് സൗകര്യം ഒരുക്കുന്നതിന് 30 ലക്ഷം രൂപയുടെ വർക്ക് ഇപ്പോൾ പൂർത്തിയായി വരുന്നു.
Follow us on :
Tags:
More in Related News
Please select your location.