Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2026 19:36 IST
Share News :
ചാവക്കാട്:നിർമാണം പൂർത്തിയായ കടപ്പുറം ഇരട്ടപ്പുഴ ജിഎൽപി സ്‌കൂളിന്റെ ഒന്നാംനിലയുടെ ഉദ്ഘാടനം എൻ.കെ.അക്‌ബർ എംഎൽഎ നിർവഹിച്ചു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിലാണ് കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തീകരിച്ചത്.നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും വാടക കെട്ടിടത്തിലായിരുന്നു സ്‌കൂൾ അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നത്.കെട്ടിടം ഒഴിയേണ്ട സാഹചര്യം വന്നതോടെ സ്കൂൾ തന്നെ നഷ്ടപ്പെടുമെന്ന നിലവന്നു.ഇതോടെ പിടിഎയുടെ നേതൃത്വത്തിൽ നാട്ടുകാർ എൻ.കെ.അക്ബർ എംഎൽഎയെയും കടപ്പുറം പഞ്ചായത്തിനെയും സമീപിച്ചു.കടപ്പുറം പഞ്ചായത്ത് സ്കൂളിനായി 30 സെന്റ് സ്ഥലം കണ്ടെത്തി.എംഎൽഎയുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന് കെട്ടിടത്തിനായി 99.5 ലക്ഷം രൂപ അനുവദിക്കുകയുംചെയ്തു.ഇതോടെയാണ് സ്കൂളിന് സ്വന്തം കെട്ടിടമായത്.സ്‌കൂളിന്റെ താഴത്തെ നിലയുടെ ഉദ്ഘാടനവും മുകൾനിലയുടെ നിർമാണോദ്ഘാടനവും 2024 ഡിസംബറിൽ മന്ത്രി ആർ.ബിന്ദു നിർവഹിച്ചിരുന്നു.കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീഷ്മാ ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.മുരളീധരൻ,പ്രധാനാധ്യാപിക പി.ബി.ബിനിത,പിടിഎ പ്രസിഡൻ്റ് ദിലീപ് അമ്പലപറമ്പിൽ,സുനിൽ കാരയിൽ,എം.എസ്.പ്രകാശൻ,ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.