Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ബഷീർ ദിനത്തിൽ :"ഒരു മനുഷ്യൻ "ചിത്രകഥാവിഷ്ക്കാരമാക്കി മണാശ്ശേരിയിലെ കുരുന്നുകൾ.

05 Jul 2024 17:00 IST

UNNICHEKKU .M

Share News :

മുക്കം:ബഷീർ ദിനത്തിൽ പുതിയൊരു ചുവടുവെപ്പുമായി മണാശ്ശേരിയിലെ കൊച്ചു കുട്ടികൾ. ബഷീറിന്റെ "ഒരു മനുഷ്യൻ" എന്ന പ്രശസ്ത കഥ മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷയിൽ ചിത്രകഥ രൂപത്തിൽ ചിത്രീകരിച്ച് മാതൃക തീർത്തിരിക്കുകയാണ്ഇവർ.കഥയ്ക്ക്‌ അനുയോജ്യമായ ചിത്രങ്ങളും സംഭാഷണങ്ങളും ഉൾക്കൊള്ളിച്ച് പുസ്തകരൂപത്തിൽ ഇറക്കിയത് സ്കൂളിലെ കുട്ടിപ്രസാധകർതന്നെയാണ്.ഇതിനായികുട്ടികളെ ഒരുക്കിയത് സ്കൂളിലെ ചിത്രകല  അധ്യാപകനായെ കെ ഷാജിമോൻ സഹായകമായ പേ പാൾ ചിത്രകഥകൾ മനോഹരമായി. ബഷീർ ദിനത്തിൽ വൈലാലിൽ വീട്ടിൽ വെച്ച് ഈ ചിത്രകഥകളുടെ പുസ്തക പ്രകാശനവും വെ ള്ളിയാഴ്ച്ച

പ്രശസ്ത ലോകസഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര പ്രകാശനം ചെയ്തു. ഷാഹിന ബഷീർ,അനീസ് ബഷീർ,മജീഷ്യൻപ്രദീപ് ഹുഡിനോ, രവി. ഡി സി കുട്ടിപ്രസാധകർ ടീം,

സ്കൂൾ വിദ്യാരംഗം കൺവീനർ സചിത്ര.ഡി ,എസ് ആർ ജി കൺവീനർ റഹിയാനത്ത് അധ്യാപകരായ ഷണ്മുഖൻ. കെ. ആർ ശ്രീജ. ഇ , വഹീദ കോലത്തുംതൊടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News