Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 19:05 IST
Share News :
ചാലക്കുടി : വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സർക്കാർ അനുകൂല സംഘടനകൾക്ക് വരെ സമരവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേട് വന്നിരിക്കുകയാണെന്നും കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്‌ദുൾ മജീദ് പറഞ്ഞു . സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള ഡി എ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളത് . കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി അതിരപ്പിള്ളിയിൽ വെച്ച് നടത്തിയ ' നെക്സ്റ്റ് ജെൻ ടീച്ചർ ' നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ അധ്യക്ഷനായിരുന്നു . സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോർജ്ജ് അധ്യക്ഷനായിരുന്നു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ജെ ഷാജി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആന്റോ പി തട്ടിൽ , സി ജെ ദാമു , ടി എസ് സുരേഷ് കുമാർ , എം ആർ ആംസൺ , നിധിൻ ടോണി സി , എൻ പി രജനി , ബി ബിജൂ , പി എസ് ഉണ്ണികൃഷ്ണൻ , വിത്സൻ മാമ്പിള്ളി ജോസ് പോൾ എന്നിവർ പ്രസംഗിച്ചു .
ക്യാമ്പിന്റെ ഭാഗമായുള്ള കലാസന്ധ്യ കെ എസ് സുഹൈർ ഉദ്ഘാടനം ചെയ്തു . വിവിധ സെഷനുകൾക്ക് മുൻ സംസ്ഥാന പ്രസിഡണ്ട് വി കെ അജിത്കുമാർ , മോട്ടിവേഷൻ ട്രെയിനർ എഡിസൺ ഫ്രാൻസ് , ഐ ടി വിദഗ്ധൻ വിനോദ് പീച്ചനാട് എന്നിവർ നേതൃത്വം നൽകി .
Follow us on :
Tags:
Please select your location.