Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യങ്കാളിയുടെ 161-ാംമത് ജന്മദിനാചരണം

16 Sep 2024 16:47 IST

WILSON MECHERY

Share News :


ചാലക്കുടി :

അംബേദ്ക്കർസാംസ്കാരിക സമിതിയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 161-ാംമത് ജന്മദിനാചരണം ചാലക്കുടി അയ്യങ്കാളി സ്ക്വയറിൽ സംഘടിപ്പിച്ചു. രാവിലെ 9.30 ന് പുഷ്പാർച്ചനടന്നു.

തുടർന്ന് അനുസ്മരണ സമ്മേളനം നടത്തി.

ചാലക്കുടി നഗരസഭാ വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു. ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്തു.

സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായിരുന്നു.

സമിതി ജനറൽ സെക്രട്ടറി പി.കെ ശങ്കർ ദാസ് ആമുഖ പ്രസംഗം നടത്തി. ഡോ: വത്സലൻ വാതുശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.

നമ്മുക്ക് നാവ് തന്നത് നവോത്ഥാനമാണെന്ന് ഡോ: വാത്സലൻ വാതുശ്ശേരി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

 ചാലക്കുടി നഗരസഭാ വികസന ചെയർമാൻ അഡ്വ: ബിജു എസ് ചിറയത്ത്, കൗൺസിലർമാരായ വി.ജെ ജോജി, കെ.എസ് സുനോജ് ആശംസ പ്രസംഗം നടത്തി. വിവിധ സാമൂഹിക സംഘടന പ്രതിനിധികളായ അഡ്വ.കുഞ്ഞുമോൻ സി.കെ വേലായുധൻ മാസ്റ്റർ, സി.എം സുബ്രൻ

സമിതി കൺവീനർ ടി.എം രതീശൻ

വൈസ് ചെയർമാൻ

സി.എംഅയ്യപ്പൻ എന്നിവർസംസാരിച്ചു.

Follow us on :

More in Related News