Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐരാണികുളം സ്കൂൾ കലോത്സവം

01 Oct 2024 13:51 IST

- WILSON MECHERY

Share News :

മാള:

ഐരാണികുളം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവത്തിന് തുടക്കമായി.പി ടി എ പ്രസിഡണ്ട് പി ക്കെ അയ്യപ്പൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ പ്രിൻസിപ്പാൾ എസ് രാധിക സ്വാഗതവും, എച്ച് എം ഇൻചാർജ് എം യു സുരേഷ് നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ പൂർവ്വവിദ്യാർഥിയും ഫിലിം മേക്കറുമായ പോൾ ആൻ്റൺ ഉദ്ഘാടനകർമ്മം നിർവഹിച്ചു . കുഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർ മുഖ്യാതിഥിയായി. എസ് എം സി ചെയർമാൻ സി എസ് ശ്രീനിവാസൻ,എം പി ടി എ പ്രസിഡണ്ട് രഹന കാഷോർ, ഒ എസ് എ സെക്രട്ടറി പി വി അരുൺ, മുൻ പി ടി എ പ്രസിഡണ്ട് പി ക്കെ സോജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Follow us on :

More in Related News