Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 17:06 IST
Share News :
മാള: വയനാട് മേഖലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടു അനാഥകളോ അഗതികളോ ആയിത്തീർന്ന കുട്ടികളിൽ ഏതാനും പേരെ ദത്തെടുക്കുവാൻ മാളയിലെ അൽ അസ്ഹർ സെൻട്രൽ സ്‌കൂൾ തയാറാണെന്നു ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകി അവരെ വളർത്തിയെടുക്കാൻ അൽ അസ്ഹർ സന്നദ്ധമായിരിക്കും.
തൃശൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ മാള നഗരത്തിലുള്ള ഈ ബോർഡിങ് സ്കൂൾ മേഖലയിലെ ഏറ്റവും സുരക്ഷിതമായ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമാണെന്നു ചെയർമാൻ പി.എം.എ.ഖാദർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്‌കൂളിനെ നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ അംഗങ്ങൾ ദത്തെടുക്കൽ പദ്ധതിക്ക് പിന്തുണയുമായി ഇതിനകം മുമ്പോട്ടു വന്നിട്ടുണ്ട്. ഗവണ്മെന്റിന്റെ ചട്ടങ്ങൾ പാലിച്ചുകൊണ്ടും അധികൃതരുടെ അനുവാദത്തോടു കൂടെയുമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, വയനാട്ടിലെ ദുരിതബാധിതർക്കായി മാളയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സഹോദര സംരംഭങ്ങൾക്ക് അൽ അസ്ഹർ ആവശ്യമായ പിന്തുണ നൽകും.
പത്രസമ്മേളനത്തിൽ ചെയർമാനോടൊപ്പം ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ ജലീൽ, വൈസ് പ്രിൻസിപ്പാൾ ടി.കെ. അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.