Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്മ കണ്ണികുളങ്ങര ഹൃദ്യം' 2024

01 Jun 2024 15:55 IST

WILSON MECHERY

Share News :


പുത്തൻചിറ:


കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി നന്മ കണ്ണികുളങ്ങരയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഹൃദ്യം പരിപാടി കണ്ണികുളങ്ങര എൻ.എസ്. വി.വി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. വിദ്യാഭ്യാസ പുരസ്കാര സമർപ്പണം, കലാ-കായിക പ്രതിഭകൾക്ക് ആദരം, ഫ്രൻ്റ്സ് കണ്ണികുളങ്ങരക്ക് അനുമോദനം, എൻ.എസ്.വി.വി.വി.എൽ.പി സ്കൂളിലേക്ക് പഠനോപകരണ വിതരണം എന്നിവ ഹൃദ്യം 2024ന്റെ ഭാഗമായി സംഘടിപ്പിച്ചു. ടി.എൻ.പ്രതാപൻ.എം.പി. ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ വി.എ.നദീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമിബേബി പ്ലസ്ടു പുരസ്ക്കാര സമർപ്പണം നടത്തി. ഫാ.പോളികണ്ണൂക്കാടൻ മുഖ്യതിഥി ആയിരുന്നു. സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.വി.എസ്.അരുൺരാജ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സംഗീതഅനീഷ്, വാസന്തിസുബ്രഹ്മണ്യൻ, സ്കൂൾ എച്ച്.എം. സിന്ധുടീച്ചർ, സി.കെ.യുധിമാസ്റ്റർ, വിജയൻമാസ്റ്റർ, ഷൈലപ്രകാശൻ, എം.കെ.കാഞ്ചന എന്നിവർ സംസാരിച്ചു. റുബീനഅയൂബ് , മഞ്ചുശ്രീജിത്, സീനത്ത്സലാം എന്നിവർ നേതൃത്വ നൽകി.

Follow us on :

More in Related News