Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു.

25 May 2024 20:45 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം സി എസ് ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ തിരുമേനി നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. സുനിൽ പുതിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പനങ്ങാടി മുൻസിപാലിറ്റി ചെയർമാൻ എ ഉസ്മാൻ, പരപ്പനങ്ങാടി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, മലബാർ മഹായിടവക ഭാരവാഹികളായ റവ.ജേക്കബ് ഡാനിയൽ, റവ.ഷൈൻ സികെ, രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയസ് പുളിക്കലത്ത്, ലോക്കൽ മനേജർ ജോർജ്ജ്, ഒ എസ് എ പ്രസിണ്ടന്റ് അരിവിന്ദാക്ഷൻ, പി ടി എ പ്രസിണ്ടന്റ് നൗഫൽ ഇല്ലിയൻ, എം ടി എ പ്രസിഡൻ്റ് നിഷിലി എന്നിവർ ആശംസയും  ഹെഡ്മിസ്ട്രസ് റെനെറ്റ് ഷെറീന സെൽവരാജ് റിപ്പോർട്ടും, പ്രിൻസിപാൾ ബിന്ധ്യാ മേരി ജോൺ സ്വാഗതവും,

സ്റ്റാഫ് സെക്രട്ടറി റെനോൾ വിൻസന്റ് നന്ദിയും അറിയിച്ചു. ചടങ്ങിൽ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Follow us on :

Tags:

More in Related News