Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സഹൃദയ എന്‍ജിനിയറിങ് കോളജിന്‍രെ സ്വയംഭരണാവകാശ പ്രഖ്യാപനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു.

07 Oct 2024 19:18 IST

- ENLIGHT REPORTER KODAKARA

Share News :

കൊടകര സഹൃദയ എന്‍ജിനിയറിങ് കോളജിന്‍രെ സ്വയംഭരണാവകാശ പ്രഖ്യാപനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. 

കൊടകര: സര്‍ഗ്ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ശാസ്ത്രത്തിന് അപ്പുറത്തേയ്ക്ക് ആത്മീയ ശക്തിയെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള . കൊടകര സഹൃദയ കോളജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് , കോളജ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ , ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ആന്റോ ചുങ്കത്ത് , പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള എന്നിവര്‍ സംസാരിച്ചു. അക്കാദമിക് തലത്തില്‍ മികവ് പുലര്‍ത്തിയ അധ്യാപകരേയും യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ മിഥുന്‍ മുരളി, റോബിന്‍ ഫ്രാന്‍സിസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.ഗോവ പ്രഥമ വനിത റീത്ത പിള്ള, , സിന്‍ഡിക്കേറ്റ് അംഗങ്ങല്‍,ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ്, അക്കാദമി കൗണ്‍സില്‍ മെംബേഴ്‌സ്, വിപിന്‍, ടോണി പറോക്കാരന്‍, അഡ്വ. രമേശ് കൂട്ടാല,  സഹൃദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവീസ് ചെങ്ങനിയാടന്‍, സഹൃദയ മാനേജ്‌മെന്റ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ജിനോ മാളക്കാരന്‍, ഡയറക്ടര്‍ ധന്യ അലക്‌സ്, സഹൃദയ എന്‍ജിനീയറിങ് കോളജ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


Follow us on :

More in Related News