Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 16:10 IST
Share News :
ചാലക്കുടി:
ചാലക്കുടി നിയോജകമണ്ഡലത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയ്ക്ക് കീഴിൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് ഒരുങ്ങുന്നു.
ഭാവിതലമുറയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഈ സ്കോളർഷിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്കോളർഷിപ്പ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിയ്ക്കുന്നത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ്.
തിരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർത്ഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിൽ ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, പുതുപ്പള്ളി എംഎൽ എ ചാണ്ടി ഉമ്മൻ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, മറിയാമ്മ ഉമ്മൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നു. ഉന്നതവിദ്യഭ്യാസം നടത്തിവരുന്ന മലക്കപ്പാറ മേഖലയിലെ തോട്ടംതൊഴിലാളികളുടെ മക്കൾക്കായി 8 ലക്ഷം രൂപയുടെ ധനസഹായ വിതരണ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
ചാലക്കുടി നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിൽ നിന്നും, നിയോജകമണ്ഡലം പരിധിയിലെ സർക്കാർ, എയ്‌ഡഡ് വിഭാഗങ്ങളിൽ ഉൾപ്പെട്ട ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.