Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീതി പൂർവകമായ സമൂഹത്തെ വളർത്തി കൊണ്ടുവരികയാണ് ലക്ഷ്യം: ഫൈസൽ കൊട്ടിക്കൊള്ളൻ

18 Feb 2025 02:08 IST

Fardis AV

Share News :



കോഴിക്കോട്: നീതി നീതി പൂർവകമായ ഒരു സമൂഹത്തെ വളർത്തി കൊണ്ടുവരികയെന്നതാണ്പൂർവകമായ ഒരു സമൂഹത്തെ വളർത്തി കൊണ്ടുവരികയെന്നതാണ് ഫൈസൽ ആൻ്റ്റ് ഷബാന ഫൗണ്ടേഷൻ്റെ ലക്ഷ്യമെന്ന് ഫൈസൽ -ഷബാന ഫൗണ്ടേഷൻ സ്ഥാപകനായ ഫൈസൽ കൊട്ടിക്കൊള്ളൻ

പറഞ്ഞു..

കടലുണ്ടി 

ഗവ.ഫിഷറീസ് എൽ.പി സ്കൂൾ

നവീകരണ പ്രവർത്ത നോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാഴ്ചപ്പാട് മുൻ നിറുത്തിയാണ് നമ്മുടെ പ്രവർത്തനമെങ്കിൽ നമ്മുടെ ലക്ഷ്യത്തിൽ നാം എത്തിയിരിക്കുക തന്നെ ചെയ്യും. ഇതിനുദാഹരണമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ . കേരളത്തിലുടനീളം ആയിരത്തോളം വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നാടിനുവേണ്ടി അർഥവത്തായ എന്തെങ്കിലും ചെയ്യണമെന്നതിൽ നിന്നാണ് ഇത്തരമൊരു പ്രവർത്തനത്തിലെത്തിചേർന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മറ്റൊരു കോ- ഫൗണ്ടറായ ശബാന ഫൈസലും ചടങ്ങിൽ മുഖ്യാതിഥിയായി. 

നേരത്തെ നവീകരണ പ്രവർത്തനങ്ങളുടെയും 104-ാം വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ പി.ഹമീദ് നിർവഹിച്ചു.

വിദ്യാഭാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയിലെ 'സൗഹൃദ യരുടെ പങ്ക് ലഭിച്ചാലെ ഈ രംഗത്ത് മുന്നേറുവാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏ ശൈലജ ടീച്ചർ അദ്ധ്യഷത വഹിച്ചു.

കോ- ഫൗണ്ടേർ ശബാന ഫൈസലും സന്നിഹിതയായിരുന്നു.

മനോജ് കുമാർ കോട്ടശ്ശേരി, സിന്ധു, സതി തോട്ടുങ്ങൽ , നിസാർ കുന്നുമ്മൽ, പുഷ് പ, കെ.പി ഹനീഫ, കെ.പി. വിജയകുമാർ, കെ.പി. മൊയ്തീൻ കോയ, കെ.പി. ബഷീർ, കെ.പി. കോയമോൻ, മുബഷിറ , അനല. സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു,

ഹെഡ്മിസ്ട്രസ് പി. റീന സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് സത്താർ ആനങ്ങാടി നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News