Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫ വർഗീസ് മാത്യുവിന് ഭാരത് സേവക് സമാജ് ദേശീയ അവാർഡ്

09 Oct 2025 09:04 IST

Fardis AV

Share News :



കോഴിക്കോട് : എൻ ഐ ടി കാലിക്കറ്റ് ഇന്ത്യൻ നോളജ് സിസ്റ്റം

ഗവേഷകൻ  

പ്രൊഫ വർഗീസ് മാത്യുവിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡിന് അർഹനായി. ഭാരതത്തിൻ്റെ സാംസ്കാരിക പാരമ്പര്യം വരും തലമുറകളിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഭഗവത് ഗീതയിലെ 18 അധ്യായങ്ങളിലെ 700 സംസ്കൃത ശ്ലോകങ്ങളും അവയുടെ മലയാള പരിഭാഷയും സ്വന്തം കൈപ്പടയിൽ എഴുതിയതിന് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടി. രാമായണത്തിൻ്റെ കാലിക പ്രസക്തി ദസ്റയുടെ ഐതിഹ്യവും സന്ദേശവും എന്നീ വിഷയങ്ങളിൽ പുസ്തകവും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. യോഗയിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഗീതയിലെ വിശ്വദർശനം വിഷയത്തെ ആധാരമാക്കി നിരവധി ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തുന്നുണ്ട്. നിരവധി പുരസ്ക്കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 13 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 

മലബാർ ക്രിസ്ത്യൻ കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. വിരമിച്ച ശേഷം കൈതപ്പൊയിൽ ലിസ്സ കോളജിലും എരത്തിപ്പാലം സെൻ്റ് സേവിയേഴ്സ് കോളജിലും പ്രിൻസിപ്പലായി പ്രവർത്തിച്ചു.

Follow us on :

More in Related News