Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയരാഘവപുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിന് ഇനി സ്വന്തം കെട്ടിടം

24 Jun 2024 17:59 IST

WILSON MECHERY

Share News :




ചാലക്കുടി:

2015 ൽ ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ട

വി. ആർ പുരം ഗവ: സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിട സൗകര്യം പൂർത്തിയായി.

നാളിതുവരെ നിലവിലുള്ള വിദ്യാലയത്തിലെ LP വിഭാഗം ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലെ പരിമിതമായ സൗകര്യത്തിലാണ് ഹയർ സെക്കൻ്ററി വിഭാഗം പ്രവർത്തിച്ചിരുന്നത്.

ആദ്യഘട്ടത്തിൽ MLA ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച കെട്ടിടത്തിൻ്റെ രണ്ട് നിലകളുടെ പണി പൂർത്തിയാക്കിയത്, വിവിധ വർഷങ്ങളിലെ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചിലവഴിച്ചാണ്.

5 ക്ലാസ്സ്മുറികളും ലാബും, ഓഫീസ്, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുന്നതാണ് ഇരുനില കെട്ടിടം.

+1 വിഭാഗത്തിൻ്റെ പ്രവേശനോത്സവവും പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനവും ചെയർമാൻ എബി ജോർജ്ജ് നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺആലീസ് ഷിബു അധ്യക്ഷത 

വഹിച്ചു.

കൗൺസിലർമാരായ ഷിബു വാലപ്പൻ, ബിജി സദാനന്ദൻ സൂസമ്മ ആൻ്റണി, ജിജിജോൺസൻ,

PTA പ്രസിഡണ്ട് ജോഫിൻ ജോസ്, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് വിബി ബാബു, ഹെഡ്മിസ്ട്രസ്ബിജി .S, U.V.സുനിൽകുമാർ,

V.V.വേലായുധൻ, സൗമ്യ റെന്നീസ്, എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ വർഷത്തെ +1 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയിനെ ആദരിച്ചു.

Follow us on :

More in Related News