Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 19:09 IST
Share News :
മേപ്പയ്യൂർ: 2025 എസ് എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ പരീക്ഷയെഴുതിയ 784 വിദ്യാർത്ഥികളിൽ 783 പേർ ഉപരിപഠനത്തിന് അർഹത നേടി. 161 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും, 31 വിദ്യാർഥികൾ 9 വിഷയങ്ങൾക്കും എ പ്ലസും നേടി കോഴിക്കോട് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം നേടി.
സഹവാസ ക്യാമ്പ്, എ പ്ലസ് ക്ലബ്ബ്, മിഷൻ എ പ്ലസ് പരിശീലനങ്ങൾ, സബ് ജക്ട് ക്ലിനിക്കുകൾ, അധിക ക്ലാസുകൾ, ചിട്ടയാർന്ന പരീക്ഷകളും പരിശീലനങ്ങളും, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവയിലൂടെ
യാണ് സ്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.
വിജയാഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് മേപ്പയ്യൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.