Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള മെറ്റ്സ് ഫാർമ്മസി കോളേജിൽ പ്രൊഫസർമാരെ നിയമിക്കുന്നു

26 Sep 2024 16:35 IST

WILSON MECHERY

Share News :

മാള:

ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ അധ്യാപകരെ നിയമിക്കുന്നു. ഫാർമസിയിൽ ഡോക്ടറേറ്റ് / ബിരുദാനന്തര ബിരുദം (എം. ഫാർമം) നേടിയവരെ പ്രൊഫസർ/അസി. പ്രൊഫസർ എന്നീ തസ്തികകളിലാണ് നിയമിക്കുന്നത്. ഫാർമക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമിസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ അനാലിസിസ് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യതാ പരീക്ഷയിൽ 60% മാർക്ക് എങ്കിലും നേടിയിരിക്കണം. മേൽപറഞ്ഞ തസ്തികകളിലേക്ക് 3 വർഷത്തെ അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചി അത്യാവശ്യമാണ്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഒക്ടോബർ 03 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ careers@metspharmacycollege.com എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.


.

Follow us on :

More in Related News