Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്

04 Sep 2024 16:46 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ  കാർഡ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ പ്രത്യേക  പ്രചാരണപരിപാടികളും  

രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിയ്ക്കുവാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിനുവേണ്ട സുപ്രധാനരേഖയായ ഏകീകൃത തിരിച്ചറിയൽകാർഡ് അർഹരായ എല്ലാവർക്കുംലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്പ്രചാരണ പരിപാടി സംഘടിപ്പിയ്ക്കുന്നത്. 

സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യസുരക്ഷ മിഷനും  നേതൃത്വം നൽകുന്ന ഈ പ്രചാരണ പരിപാടിയും രജിസ്‌ട്രേഷൻ നടപടികളും തദ്ദേശസ്വയംഭരണം, ആരോഗ്യം, ശിശുക്ഷേമം , നാഷണൽ സർവീസ് സ്കീം  തുടങ്ങിയവകുപ്പുകളുടെ  സഹകരണത്തോടെയാണ് നടപ്പിലാക്കുക.

പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർക്കുള്ള പരിശീലനം രണ്ടാഴ്ചക്കകം  പൂർത്തീകരിയ്ക്കുമെന്നും പഞ്ചായത്ത് തലങ്ങളിലുള്ള പദ്ധതി നടത്തപ്പുമായി ബന്ധപ്പെട്ട സമയക്രമങ്ങൾ ഉടൻ നിശ്ചയിച്ച് പൊതുജനങ്ങളെ അറിയിക്കുവാനും ഇതുമായി ബന്ധപ്പട്ടു ചേർന്ന യോഗത്തിൽ തീരുമാനിച്ചു.  

കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ്, ബ്ലോക്ക് 

 പഞ്ചായത്തംഗം സി വി ആന്റണി , കൊരട്ടി ഗ്രാമപഞ്ചായത്തംഗം ഷിമ സുധിൻ,സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജീവ് കെ പി, പ്രോജക്ട് കോ ഓർഡിനേറ്റർ ജിസ്‌മി ജോണി, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾനഗരസഭാ സെക്രട്ടറി വി എസ് സന്ദീപ് കുമാർ , പഞ്ചായത്ത് സെക്രട്ടറിമാരായ  സീജോ കരേടൻ, സി എൻ അനൂപ്,  സി ഡി പി ഓ മാരായ നിഷ എം , ഷീബ നാലപ്പാട്ട്റസിയ പി തുടങ്ങിയർ യോഗത്തിൽ സംബന്ധിച്ചു.

Follow us on :

More in Related News