Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 07:53 IST
Share News :
കൊല്ലം: വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടും കല്ലുവാതുക്കൽ സ്കൂളിൽ ഈ അധ്യായന വർഷം ആകെ എത്തിയത് 10 താഴെ കുട്ടികൾ മാത്രം. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏക സർക്കാർ സ്കൂളിലാണ് ദുർഗതി. അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളുള്ള സ്കൂളിൽ യു.പി യിലേക്ക് പ്രവേശനം നേടിയ കുട്ടികളാണ് പത്തിൽ താഴെ ഉള്ളത്. ആറ് ക്ലാസ് മുറികളിൽ ഇൻട്രൊ ക്ടീവ് പാനലുകൾ സ്ഥാപിച്ച് ഇരിപ്പിടങ്ങളും ഒരുക്കി. മികച്ച പുസ്തക ശേഖരവും സ്വന്തമാക്കി. എന്നാൽ ലക്ഷങ്ങൾ മുടക്കി നവീകരിച്ച സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്കും മറ്റു ബന്ധപ്പെട്ട താല്പര്യമില്ല.
വിശാലമായ കളിമുറ്റം ഉൾപ്പെടു സ്കൂളിലുണ്ട്. ദേശീയപാതയോരത്ത് സ്കൂളിൽ എത്തിച്ചേരാനും എളുപ്പം. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയും 23 വാർഡുകളും ഉള്ള പഞ്ചായത്ത് ആണ് കല്ലുവാതുക്കൽ. എന്നാൽ ചില വ്യക്തികളുടെ സ്വാർത്ഥ താത്പര്യത്തിനായി സ്കൂളിനെ തകർക്കുന്ന ശ്രമം നടക്കുന്നു എന്നാണ് പരാതി.
എസ്എസ്എൽസി പരീക്ഷയിൽ 20 കുട്ടികൾ പരീക്ഷ എഴുതി രണ്ടു കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി 100% വിജയം കൈവരിച്ചിരുന്നു. 2024-25 അധ്യയന വർഷത്തിൽ യു.പിയിലും എച്ച്.എസ്സു ലും ഉൾപ്പെടെ ആകെ 76 കൂട്ടികൾ മാത്രമാണ്. സയൻസ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ഉൾപ്പെടെ ഒരുക്കിയെങ്കിലും കുട്ടികളെ എത്തിക്കുന്ന പരാജയപ്പെട്ടു.
1959-ൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച സ്കൂൾ 2013 സർക്കാർ ഏറ്റെടുത്തതോടെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാൽ.1980 - തിൽ മൂവായിരത്തിൽ അധികം വിദ്യാർഥികളും എഴുപതി ലേറെ അധ്യാപകരും ഉണ്ടായിരുന്ന സ്കൂളിൻറെ സ്ഥിതി ഇന്ന് വളരെ പരിതാപകരമാണ്.
Follow us on :
More in Related News
Please select your location.