Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ:മംഗലശ്ശേരി, ഡിവിഷനുകളിലെ എസ്.എസ്.എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് വരവേൽപ്പ് നൽകി.

13 May 2024 09:15 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടം ഡിവിഷനിൽ നിന്ന് എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് നാട് ഉജ്ജ്വല വരവേൽപ്പ് നൽകി. ചേന്ദമംഗല്ലൂർ സെൻട്രൽ യൂണിറ്റ് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലാണ് ഫിർദൗസ് സാസ്കാരിക കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ചടങ്ങിൽ വിദ്യാർത്ഥികളെയും, അവരുടെരക്ഷിതാക്കളെയും  വരവേറ്റത്  ഇവരിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സുകൾ നേടിയവരും, മികച്ച മാർക്കിൽ വിജയികൾക്കും സ്വീകരണം നൽകിയപ്പോൾ ഗ്രാമത്തിന് വിജയോത്സവ വേദിയായി മാറിയതോടെ അവിസ്മരണിയ അനുഭവമായി.32 എസ്.എസ്.എൽ സി വിദ്യാർത്ഥികളും, 27 പ്ലസ് ടു വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്.ഉ ഹാരങ്ങളും, സുഭിക്ഷമായ ഭക്ഷണവും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.  മുക്കം നഗരസഭ മംഗലശ്ശേരി വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷത വഹിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ഇ.അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ വിദ്യാഭ്യാസം സുരക്ഷിതവും, മികച്ച രീതിയിലും ലഭ്യമാക്കാനുള്ള സൗകര്യമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഇക്കുറിയും മികവാർന്ന വിജയമാണ് ലഭിച്ചത്.ഈ വിദ്യാലയങ്ങളിൽ നിന്ന് ലഭിച്ച നല്ല മൂല്യങ്ങൾ ഉയർത്തി കൊണ്ടായിരിക്കണം കാമ്പസുകളിൽ മുന്നോട്ട് പോകേണ്ടത്. അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾക്കാണ് മുൻഗണന നൽകേണ്ടത്. സഹപാഠികളടക്കം മറ്റുള്ളവർ എന്ത് കോഴ്സാണ് തെരഞ്ഞടുക്കുന്നത് അത് സ്വീകരിക്കണമെന്ന മനോഭാവം മാറ്റണം.  നിരന്തരമായ അധിക വായന വളർത്തിയെടുക്കണം. കേവലം മൊബൈൽ ഫോണിന് അടിമപ്പെടാതെ പത്രവായന ത്വര വർദ്ധിപ്പിക്കണം.ഇതിനായി രക്ഷിതാക്കളുടെ സഹകരണവും ശ്രദ്ധയുമുണ്ടാവണം അദ്ദേഹം പറഞ്ഞു.




മുൻ പ്രിൻസിപ്പാൾ ഒ.ഷരീഫുദ്ദിൻ, വെൽഫെയർ പാർട്ടി പതിനെട്ടാം 'ഡിവിഷൻ യൂണിറ്റ് പ്രസിഡണ്ട് റഹിം ചേന്ദമംഗല്ലൂർ, മുൻ കൗൺസിലർ ഷഫീഖ് മാടായി, നൗഷി ടീച്ചർ എന്നിവർ സംസാരിച്ചു. ചേന്ദമംഗല്ലൂർ സെൻട്രൽ യൂണിറ്റ് പ്രസിഡണ്ട് കെ.പി.ഷരീഫ് സ്വാഗതവും, കുട്ടി ഹസ്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ചിത്രം: മുക്കം നഗരസഭയിലെ 19 ഡി വിഷനിൽ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഫിർദൗസ് സാസ്കാരിക കേന്ദ്രത്തിൽ വരവേൽപ്പ് നൽകിയപ്പോൾ . 

Follow us on :

More in Related News