Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറബി അധ്യാപക സംഗമം: ലോഗോ പ്രകാശനം ചെയ്തു

17 Dec 2025 21:37 IST

NewsDelivery

Share News :

കോഴിക്കോട് : അറബി അധ്യാപക സംഗമവും കലാ സാഹിത്യ മത്സരങ്ങളുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു‌. 2026 ജനുവരി 8ന് ജി.എൽ.പി. സ്കൂ‌ൾ ചെലവൂരിൽ നടക്കാനി രിക്കുന്ന പരിപാടിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്ത‌ത്. ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ഡി.ഡി.ഇ അസിസ് ടി. നിർവഹിച്ചു.

അറബി ഭാഷയുടെ അക്കാദമിക് വളർച്ചയും അധ്യാപകരുടെ കൂട്ടായ്‌മയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടി ഔദ്യോഗിക തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. ലോഗോ രൂപകൽപ്പന ചെയ്‌തത് അറബി അധ്യാപകൻ ചിക്കുന്ന് നസീർ മാസ്റ്ററാണ്. ടി.കെ. അബ്ദുൽ അസീസ് സ്വാ ഗതം പറഞ്ഞു. ആഷിക് ചെലവൂർ അധ്യക്ഷത വഹിച്ചു. ചേവായൂർ എ.ഇ.ഒ മുഹമ്മദ് ലുഖ് മാൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. അബൂബക്കർ മാസ്റ്റർ, യാസർ മാസ്റ്റർ, ഷജീർ ഖാൻ വയ്യാനം, ഷാജൽ മാസ്റ്റർ, ഇല്യാസ് മാസ്റ്റർ, സുഹൈൽ മാസ്റ്റർ, മിർഷാദ് മാസ്റ്റർ സംസാരിച്ചു.

Follow us on :

More in Related News