Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 15:52 IST
Share News :
ചാലക്കുടി :
പഴമകളിലെ നൻമകളെ തിരിച്ചറിഞ്ഞ്, പുതിയ വഴികൾ കണ്ടെത്തുന്ന തലമുറയായി വിദ്യാർത്ഥികൾ മാറണമെന്നും, ആധുനിക കാലഘട്ടത്തിൽ ഇത്തരം തിരിച്ചറിവുകൾ കുറഞ്ഞുവരുന്നതിൻ്റെ
ഭാഗമായുണ്ടാകുന്ന
ദുരന്തങ്ങൾ ഏറെ വലുതാണെന്നും KPCC വർക്കിംഗ് പ്രസിഡണ്ട്
T.N പ്രതാപൻ MP പറഞ്ഞു.
അമ്മ, അഛൻ, ഗുരു, എന്നിവരെ ദൈവതുല്യം കണ്ട് വളരേണ്ടവരാണ് വിദ്യാർത്ഥികൾ.
ഇങ്ങനെ വളരുന്നവർ
രാജ്യത്തിന് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വി. ആർ. പുരം കമ്മ്യൂണിറ്റി ഹാളിൽ
രാജീവ് ഗാന്ധി മെമ്മോറിയൽ സൊസൈറ്റി സംഘടിപ്പിച്ച *രാജീവ് ഗാന്ധി സമ്മാൻ പുരസ്കാര* ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
T N പ്രതാപൻ.
പ്രദേശത്ത്
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളേയും ,
100 -ഓളം SSLC, +2 വിദ്യാർത്ഥികൾക്കും, തുടർച്ചയായി 16-ാം വർഷവും 100% വിജയം നേടിയ
വിജയരാഘവപുരം
ഗവ: സ്കൂളിനും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നടത്തി.
സൊസൈറ്റി പ്രസിഡണ്ട്
ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭ ചെയർമാൻ
എബി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ഇൻ്റർ നാഷണൽ മുൻ മൾട്ടിപ്പിൾ ചെയർമാൻ സാജു പാത്താടൻ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് നടത്തി.
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തോമാസ്,
സൊസൈറ്റി സെക്രട്ടറി രാജീവ് കുമാർ T.A, കൺവീനർമാരായ തോമാസ് പുല്യാടൻ,
സനീഷ്കുമാർ P.V , ജോജു പുളിയാനി, കോ-ഓർഡിനേറ്റർമാരായ
റിൻ്റോസ് K.V, ജോജി മൽപ്പാൻ, ഇന്ദിര ബാബു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.