Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 23:15 IST
Share News :
കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിണാശ്ശേരിയിലുള്ള മുഹമ്മദൻസ് ക്ലബ്ബിന്റെ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി കിണാശ്ശേരി ഗ്രൗണ്ടിൽ കോഴിക്കോട് സിറ്റി പോലീസിന്റെ No Never പരിപാടിയുടെ പ്രാധാന്യവും ലഹരിക്കെതിരെ യുവാക്കൾ സംഘടിക്കേണ്ടതിന്റെ പ്രാധാന്യവും മുൻനിർത്തി ഫുട്ബോൾ മേളയുടെ ഔപചാരികമായ ഉദ്ഘാടനം കസബ പോലീസ് സ്റ്റേഷൻ എസ്.ഐ
ജഗമോഹൻ ദത്തൻ നിർവഹിച്ചു. ഇബ്നു സെയ്തലവി അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ഷാഹിദാ സുലൈമാൻ, ഇസാ അഹമ്മദ്, എന്നിവർ മുഖ്യാതിഥികളായിരുന്നു.സുലൈമാൻ,തൻവീർ,സലിം രാമനാട്ടുകര, ഫൈസൽ, നസീർ സിറ്റിസൺ, സജിത്, ജനമൈത്രി ബീറ്റ് ഓഫീസർ ആയ രതീഷ് പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കസബ SI ജഗമോഹൻ ദത്തൻ യുവാക്കളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞഎടുപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.