Fri May 23, 2025 5:57 PM 1ST

Location  

Sign In

സഹൃദയ കോളജ് വാര്‍ഷികം

04 Mar 2025 16:27 IST

കൊടകര വാര്‍ത്തകള്‍

Share News :




കൊടകര സഹൃദയ എന്‍ജിനീയറിംഗ് ഓട്ടോണോമസ് കോളജിന്റെ 23-മത് വാര്‍ഷികം ആഘോഷിച്ചു.വിമല്‍ജിത് പ്രഭാകരന്‍ ഉദ്്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ അധ്യക്ഷത വഹിച്ചു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ആന്റോ ചുങ്കത്ത് , പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള , പി. പി. സണ്ണി, പി. ടി. എ വൈസ് പ്രസിഡന്റ് റീമ സുമേഷ് , ഡോ .വിഷ്ണുരാജന്‍ ,ജോയന്റ് ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി , വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഫിന്റോ റാഫേല്‍, സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.മഹേഷ് തുടങ്ങിവര്‍ സംസാരിച്ചു . തുടര്‍ന്ന് ഡൗണ്‍ സ്ട്രീറ്റിന്റെ മ്യൂസിക് ബാന്‍ഡ് അവതരണം ഉണ്ടായി. കോളജ് മാഗസിന്‍ പ്രകാശനം ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ അനുഷ്‌ക സുമേഷ് , അഭിഷേക് രാമദേവന്‍ , ദിയ ജോയ് , തനുശ്രീ സുരേഷ് , എസ് .വൈഷ്ണദേവ് ,മിഥുന്‍ മുരളി , മരിയ തെരേസ എന്നിവരെ ചടങ്ങില്‍ അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. മെറിറ്റോറിയസ് സര്‍വീസ് അവാര്‍ഡുകള്‍ നേടിയ അധ്യാപകര്‍ക്ക്  സില്‍വര്‍ റിങ്ങുകളും  കെ. ടി. യു ഇന്റര്‍ യൂണിവേഴ്‌സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി. പ്രോജെക്ട് അധിഷ്ഠിത പഠനത്തിന്റെ ഭാഗമായി എല്ലാ സെമസ്റ്ററിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രോജെക്ട് ഗ്രൂപ്പുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി . യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ 100 ശതമാനം കൂട്ടികളെ വിജയിപ്പിച്ച അധ്യാപകരെയും ആദരിച്ചു.


Follow us on :

More in Related News