Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എച്ച്ആര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

11 Mar 2025 19:16 IST

ENLIGHT REPORTER KODAKARA

Share News :




കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എച്ച്ആര്‍ കോണ്‍ക്ലേവ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് (എന്‍ഐപിഎം) കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാനും എസ്എസ് കണ്‍സള്‍ട്ടിംഗിന്റെ സഹസ്ഥാപകന്‍ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ അനീഷ് അരവിന്ദ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. 'അപ്‌സ്‌കില്ലിംഗ് ആന്‍ഡ് റീസ്‌കില്ലിംഗ് : പ്രിപ്പയറിങ് ഫോര്‍ ദി ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്' എന്ന വിഷയത്തില്‍ ആയിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഗ്ലോ മൈന്‍ഡ് ട്രെയിനിംഗ് കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടറും എന്‍ഐപിഎം കേരള ചാപ്റ്റര്‍ സെക്രട്ടറിയുമായ ക്ഷമ സന്ദീപ്, റിഫ്‌ലക്ഷന്‍സ് ഇന്‍ഫോസിസ്റ്റത്തിലെ സീനിയര്‍ എച്ച്ആര്‍ സ്‌പെഷലിസ്റ്റ് അമൃത യു എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍ മോഡറേറ്റര്‍ ആയിരുന്നു.ഭാവിയിലെ ജോലിരംഗത്തിനായി വിദ്യാര്‍ത്ഥികളില്‍ സ്‌കില്ലിംഗ് വര്‍ദ്ധിപ്പിക്കാനും അവരെ ജോലി സജ്ജരാക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്യപ്പെട്ടു. വ്യവസായ മേഖലയിലെ പുതിയ പ്രവണതകള്‍, സവിശേഷ സാങ്കേതിക വിദ്യകള്‍, എച്ച്ആര്‍ മാനേജ്‌മെന്റ് എന്നിവയിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടി.ഇതിനോടനുബന്ധിച്ച്, എന്‍ഐപിഎം സിംസ് സ്റ്റുഡന്റ് ചാപ്റ്ററിന്റെ ആരംഭവും മുഖ്യാതിഥി അനീഷ് അരവിന്ദ് നിര്‍വഹിച്ചു . അക്കാദമിക് തലത്തിലും ലീഡര്‍ഷിപ്പ് തലത്തിലും മികച്ച നേട്ടം കൈവരിച്ച ഇന്‍സ്റ്റിറ്റിയൂഷനിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിസര്‍ഗ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ മുഖ്യാതിഥി വിതരണം ചെയ്തു. സിംസ് ഡയറക്ടര്‍ ഡോക്ടര്‍ ധന്യ അലക്‌സ് ആശംസകള്‍ നേര്‍ന്നു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Follow us on :