Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള ഗ്രാമ പഞ്ചായത്തിന്റെ വാടക കെട്ടിടങ്ങളുടെ വാടക കുടിശിക അടക്കമുള്ള മുഴുവൻ കുടിശ്ശികകൾക്കും പതിനെട്ട് ശതമാനം പലിശ ഈടാക്കുന്നതിനെതിരെ പരാതി

09 Sep 2024 12:51 IST

WILSON MECHERY

Share News :


മാള: മാള ഗ്രാമ പഞ്ചായത്തിന്റെ  വാടക കെട്ടിടങ്ങളുടെ വാടക കുടിശിക അടക്കമുള്ള മുഴുവൻ കുടിശ്ശികകൾക്കും പതിനെട്ട് ശതമാനം പലിശ ഈടാക്കുന്നതിനെതിരെ തദ്ദേശവകുപ്പ് മന്ത്രി നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ജില്ലാ തല തദ്ദേശ അദാലത്തിൽ പരാതി.

പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്താണ് പരാതി നൽകിയിരിക്കുന്നത്.

മാള ഗ്രാമ പഞ്ചായത്തിൽ മാത്രമല്ല സംസ്ഥാനത്ത് പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരത്തിലാണ് പലിശ ഈടാക്കുന്നതെന്ന് പരാതിയിൽ ചൂണ്ടി കാണിച്ചീട്ടുണ്ട്.

റിസർവ് ബാങ്ക് നിയമത്തിൽ പോലും പരമാവധിഡെപ്പോസിറ്റുകൾക്ക് നൽകാവുന്ന ഉയർന്ന പലിശ 12. 50 % മാത്രമാണ്.ഈ സാഹചര്യത്തിൽ ജനന്മ ലക്ഷ്യമായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പതിനെട്ട് ശതമാനം (18%) വാർഷിക പലിശ ഈടാക്കുന്നത് ന്യായികരിക്കാവുന്നതല്ലയെന്നും സംസ്ഥാനസർക്കാർട്രഷറികളിൽ ഡെപ്പോസിറ്റുകൾക്ക് ഒരു വർഷം നൽകുന്ന പലിശ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലും ഈടാക്കുന്നതിനുള്ള നടപടി മന്ത്രി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടീട്ടുണ്ട്.

Follow us on :

More in Related News