Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 18:25 IST
Share News :
തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള സർക്കാരിൻ്റെ നാഷണൽ എംപ്ലോയ്മെൻറ് സർവീസ്, മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡ് ഇൻസ് ബ്യൂറോയുമായി സഹകരിച്ച്, ഭാവിയിൽ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വളർച്ചകളേയും ജോലി സാധ്യതകളേയും കുറിച്ചുള്ള പരിശീലന പരിപാടി "കരിയർ ജ്വാല" സംഘടിപ്പിച്ചു. പരിശീലന പരിപാടി നയിച്ചത് റിസോഴ്സ് പേഴ്സണായ സ്വാതി വാസുദേവാണ്. ഭാവിയിൽ ഉൽപാദന മേഖലയിലും സർവീസ് മേഖലയിലും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ അദ്ദേഹം വിവരിച്ചു. ഐടി മേഖല ഒരു കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്. ഉദ്യോഗാർത്ഥികളും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടു വേണം മുന്നോട്ടുപോകുവാൻ. അതിനുള്ള തയ്യാറെടുപ്പുകൾ എത്രയും വേഗം തുടങ്ങുവാൻ വിദ്യാർത്ഥികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ബ്യൂറോ, മണ്ണുത്തിയിലെ ഡെപ്യൂട്ടി ചീഫ് ശ്രീകുമാരി കെ. എൻ, ആമുഖപ്രസംഗം നടത്തി. എംപ്ലോയ്മെൻറ് ബ്യൂറോയിലെ സതീഷ് ബാബു കെ ആശംസകൾ നേർന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റർ, ഗീതു ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.