Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണത്തിന് പൂക്കൾ വിളവെടുത്ത് പാലാട്ട് ഗവ. യുപി സ്കൂൾ

17 Sep 2024 22:21 IST

- Enlight Media

Share News :

തിരുവണ്ണൂർ- ഗവ. യുപി സ്കൂൾ പാലാട്ട് ഓണത്തിന് ഒരു മുറം പൂക്കളും പച്ചക്കറികളും പദ്ധതിയുടെ വിളവെടുപ്പ് നടത്തി. വാർഡ് കൗൺസിലർ രമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. നമുക്ക് ആവശ്യമായ വസ്തുക്കൾ ചുറ്റുവട്ടത്തു നിന്നും ഉത്പാദിപ്പിക്കുന്നത് മാതൃകാപരമാണെന്ന് അവർ പറഞ്ഞു. റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്രസിഡന്റ് ഇബ്രാഹീം പി അധ്യക്ഷത വഹിച്ചു. സാമൂഹ്യ നന്മയിലധിഷ്ഠിതമായ ഇത്തരം പദ്ധതികളിൽ ഇനിയും സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകിയ Gree veg സെക്രട്ടറി സിദ്ധീഖ് തിരുവണ്ണൂർ , പ്രധാന അധ്യാപിക രമദേവി,, മായ ടീച്ചർ, സുജാത ടീച്ചർ, അബ്ദുൽ ഹസീബ്, മറ്റു റോട്ടറി സൺറൈസ് ഭാരവാഹികൾ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. വിളവെടുത്ത പൂക്കൾ ഓണാഘോഷത്തിനായി സ്നേഹപ്പൂക്കളം തീർക്കാനും പച്ചക്കറികൾ ഓണ സദ്യക്കും ഉപയോഗിച്ചു.

Follow us on :

More in Related News