Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികളെ അനുമോദിച്ചു.

27 Jul 2024 19:05 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

വാണിയംകുളം ടി.ആർ.കെ.യിൽ 

വിജയോത്സവം.

2024 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച 97 വിദ്യാർത്ഥികൾക്ക്

പി. മമ്മിക്കുട്ടി എം എൽ എ ഉപഹാരം നൽകി ആദരിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം പരിപാടിയിലാണ് ഉപഹാര സമർപ്പണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജേന്ദ്ര പ്രസാദ് അധ്യക്ഷയായിരുന്ന ചടങ്ങിൽ പ്രധാനധ്യാപകൻ

പി. ജഗദീഷ് സ്വാഗതവും

എൻ. ഷാജി നന്ദിയും പറഞ്ഞു. വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ആശാദേവി. പി, സ്ക്കൂൾ പ്രിൻസിപ്പാൾ കെ.രാജീവ്, വി.രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ നാല് വിദ്യാർത്ഥിക ളെയും, യു എസ് എസ് സ്കോളർഷിപ്പ് നേടിയ രണ്ട് വിദ്യാർത്ഥിക ളെയും ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News