Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂരില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

26 Jun 2024 20:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ആളൂരില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ആളൂര്‍ : ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ആളൂര്‍ രാജര്‍ഷി സ്മാരക സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളും എന്‍. എസ് .എസ് വളന്റിയര്‍മാരും ചേര്‍ന്ന് ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു. മാള റോഡിലുള്ള വിദ്യാലയം മുതല്‍ ആളൂര്‍ ജങ്ഷന്‍ വരെ നടന്ന റാലി പ്രിന്‍സിപ്പാള്‍ ടി. ജെ.ലെയ്‌സന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. എ. മുഹമ്മദ് ബഷീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. പി.ടി. എ പ്രസിഡന്റ് എം. വി. രാജീവ് ,എം.പി.ടി.എ പ്രസിഡന്റ് ലൗലി ജോര്‍ജ്, ഷീബ ഗോപന്‍, സി.പി.ഒ കെ.കെ.ജിനേഷ് , കെ.വിഷ്ണു , അധ്യാപകരായ പി.ശ്രീപ്രിയ , കെ. ആര്‍.ശ്രുതി , ജൂബി മാത്യു, സീന സി. ചന്ദ്രന്‍, കെ.സീന എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News