Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

17 Oct 2024 15:29 IST

- ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജില്‍ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊടകര : സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ  വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ശാഖയുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. ഡോ. മരിയ ക്ലിസ്റ്റന്‍ ദന്ത പരിപാലനത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഡോ. ലിജേഷ് സണ്ണി, ഡോ. ദീപക് ജോബി, ഡോ. വിഷ്ണു മോഹന്‍, ഡോ. അമല്‍ജിത്ത്, ഡോ. ജിസ്‌ന ജോസഫ് എന്നിവരടങ്ങുന്ന സംഘം ദന്ത പരിശോധനക്ക് നേതൃത്വം നല്‍കി. നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, വിമന്‍ ഡവലപ്‌മെന്റ് സെല്‍ കണ്‍വീനര്‍ ഡോ.സ്വപ്ന സ കോമ്പാത്ത് , സെക്രട്ടറി കെ.കെ.സുപ്രിയ, റോസലിന്‍ഡ് മാഞ്ഞൂരാന്‍ ,കെ. ബി.അശ്വതി , അഡ്വ.ഗീതു പ്രിന്‍സ്, അല ഷാജി, നന്ദ പി. അശോക് എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News