Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ ഐശ്വര്യയെ ഐ എൻ ടി യു സി പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി ആദരിച്ചു

17 May 2024 20:53 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ഐ എൻ ടി യു സി പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ പരേതനായ ഓട്ടോ ഡ്രൈവർ കുഞ്ഞന്റെ മകൾ . ഐശ്വര്യയെ ആദരിച്ചു. ചടങ്ങിൽ സുബ്രഹ്മണ്യൻ ഹാരം അണിയിച്ചു. ഐ എൻ ടി യു സി നിയോജക മണ്ഡല പ്രസിഡന്റ് സി. ബാലഗോപാലൻ മൊമെന്റോ നൽകി, ഒ. രാമകൃഷ്ണൻ ക്വാഷ് അവാർഡ് നൽകി. മണ്ഡലം പ്രസിഡന്റ് കെ.അബ്ദുൽ ഗഫൂർ, വീരമണി പൂരപ്പുഴ, സിദ്ദീഖ് പുത്തിരിക്കൽ, എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News