Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്ത്രക്വിസ് മത്സരം

17 May 2024 19:50 IST

R mohandas

Share News :


കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  സ്‌കൂള്‍തലത്തില്‍ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കും.  ഒന്നാം ഘട്ടമെന്ന നിലയില്‍ ഹൈസ്‌കൂള്‍തലത്തില്‍ കൊല്ലം ജില്ലയില്‍നടത്തിയ മത്സരവിജയികളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ടത്തില്‍ താഴെ പറയുന്ന നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മേയ് 27, 28, 29 തീയതികളിലാണ് മത്സരങ്ങള്‍.

 

നിയോജകമണ്ഡലത്തിന്റെ പേരും മത്സരം നടത്തുന്ന സ്‌കൂളിന്റെ പേരും തീയതിയും സമയവും

ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍- കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ് മെയ് 27 ന് രാവിലെ 8.30 മുതല്‍ 10 വരെയും; കൊല്ലം, ഇരവിപുരം -കൊല്ലം സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം - കൊട്ടാരക്കര സര്‍ക്കാര്‍ വി എച്ച് എസ് ആന്‍ഡ് എച്ച്.എസ് ഫോര്‍ ഗേള്‍സ് മെയ് 28 ന് രാവിലെ 8.30 മുതല്‍ 10 വരെയും; പുനലൂര്‍- പുനലൂര്‍ സെന്റ് ഗോറോറ്റി എച് എസ് എസ് വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ചാത്തന്നൂര്‍, ചടയമംഗലം - ചാത്തന്നൂര്‍ ജി.വി.എച്ച്.എസ്.എസ് മെയ് 29 ന് രാവിലെ 8.30 മുതല്‍ 10 വരെയും.  

 വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നല്‍കും. ഫോണ്‍: 0474 2798440

Follow us on :

More in Related News